ചൈന സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത അതിനിർണ്ണായക നീക്കവുമായി ഇന്ത്യ; കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിനു രണ്ട് പിന്നിടുമ്പോൾ! യുദ്ധകപ്പലയച്ച് ഇന്ത്യ ലോകത്തെ തന്നെ നടുക്കിയിരിക്കു്കയാണ്

ദക്ഷിണ ചൈന കടലില്‍ ചൈന സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത അതിനിർണ്ണായക നീക്കവുമായി ഇന്ത്യ. യുദ്ധക്കപ്പല്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ... കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ നീക്കം. ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധകപ്പലയച്ച് ഇന്ത്യ ലോകത്തെ തന്നെ നടുക്കിയിരിക്കു്കയാണ്.
ദക്ഷിണ ചൈന കടലിലേക്ക് ഒരു മുൻനിര യുദ്ധക്കപ്പൽ അയച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുള്ള അമേരിക്കൻ യുദ്ധക്കപ്പലുമായി ഇന്ത്യൻ നാവികസേനാ കപ്പൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇന്ത്യൻ യുദ്ധ കപ്പലിന്റെ വിന്യാസം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന നയതന്ത്ര ചർച്ചയിൽ യുദ്ധക്കപ്പലിന്റെ സാന്നിധ്യം സംബന്ധിച്ച് ചൈീസ് അധികൃതർ എതിർപ്പ് ഉന്നയിച്ചിരുന്നുചൈനീസ് സർക്കാർ ഏറെ പ്രധാന്യം കൽപ്പിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടൽ. ഈ മേഖലയിൽ മറ്റൊരു രാജ്യത്തിന്റേയും യുദ്ധക്കപ്പൽ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നില്ല.
കിഴക്കൻ ലഡാക്ക് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നൽകുകയാണ് ദക്ഷിണ ചൈനാക്കടലിലെ യുദ്ധക്കപ്പൽ വിന്യാസത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലും നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകൾ വിന്യാസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയിൽ ആണ് കൂടുതലും ശ്രദ്ധ കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























