രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു... 36,21,245 പേര്‍ക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്... 24 മണിക്കൂറിനിടെ 78, 512 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു! രാജ്യത്ത് ഇതുവരെ കൊവിഡ് മരണം 64,469 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. 36,21,245 പേര്‍ക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 78, 512 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 971 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 64, 469 ആയി. നിലവില്‍ 7,81,975 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 27,74,801 പേര്‍ ഇത് വരെ രോഗമുക്തി നേടി. നിലവില്‍ 76.63 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണവും. 24 മണിക്കൂറിനിടെ 16,408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെ 7,80,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 296 മരണം കൂടി സ്ഥിരീകരിച്ചു. 24,399 പേര്‍ ഇത് വരെ മരിച്ചതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്. ബീഡ്, സംഗ്ലി, കോലാപ്പൂര്‍, ഓസ്മാനാബാദ്, നാഗ്പൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് രണ്ടാമതെത്തി. 4,24,767 പേര്‍ക്കാണ് ആന്ധ്രയില്‍ രോഗബാധ. തുടര്‍ച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിന് മുകളിലാണ് രോഗികള്‍. നെല്ലൂര്‍, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ മാത്രം ആയിരത്തിലധികം രോഗികളുണ്ട്. 10,603 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരു മാസം കൂടി നീട്ടുവാന്‍ തീരുമാനമായി. പൊതുഗതാഗതം വീണ്ടും തുടങ്ങാനും അന്തര്‍ ജില്ലാ യാത്രയ്ക്കുള്ള പാസുകള്‍ എടുത്തുകളയാനും തീരുമാനം. അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ പാസും ക്വാറന്റീനും തുടരും. ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറക്കും. മുഴുവന്‍ ജീവനക്കാരെയും വച്ച് പ്രവര്‍ത്തിക്കാന്‍ ഓഫീസുകള്‍ക്കും അനുമതി. 6,495 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























