Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ദീപാവലി സമയത്തോടു കൂടി കോവിഡ് വ്യാപനത്തിൽ ഇന്ത്യ പൂർണ്ണ നിയന്ത്രണം കൈ വരുമെന്ന് കേന്ദ്രം; ഇന്ന് റിപോർട് ചെയ്തത് റെക്കോർഡ് കേസുകൾ, വാക്‌സിൻ പരീക്ഷണങ്ങൾ അതിന്റെ പൂർണ്ണ വേഗതയിൽ! എന്താണ് വസ്തുത , എത്ര മാത്രമാണ് സത്യാവസ്ഥ...

01 SEPTEMBER 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഈ വര്ഷം നവംബറിൽ ദീപാവലി സമയത്തോടു കൂടി കോവിഡ് വ്യാപനത്തിൽ ഇന്ത്യ പൂർണ്ണ നിയന്ത്രണം കൈ വരുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ അവകാശപെട്ടു. എന്നാൽ രാജ്യത്തു ഇന്ന് റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഈ സാഹചര്യത്തിൽ എന്താണ് വസ്തുത , എത്ര മാത്രമാണ് സത്യാവസ്ഥ എന്ന് അന്വേഷിക്കുന്നത് അത്യന്താപേക്ഷിതം ആയിരിക്കുകയാണ്

"രാജ്യം ആദ്യം " എന്ന "വെബ്ബിനാർ" ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക ആയിരിന്നു അദ്ദേഹം .മഹാമാരിയെ പിടിച്ചു കെട്ടുന്നതിൽ രാജ്യം വളരെയധികം മുന്നേറിയിരിക്കുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു .രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു മുന്നേ തന്നെ , രാജ്യത്തെ ആരോഗ്യ വിദഗ്ധർ യോഗം ചേർന്നിരുന്നുവെന്നും മുന്നൊരുക്കം നടത്തി തുടങ്ങിയിരിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി . രാജ്യത്തിൻറെ ആസൂത്രണ മികവും ദീർഘ വീക്ഷണവും ആണ് ഇത് കാണിക്കുന്നത് .

ഈ ദീപാവലിയോട് കൂടി കോവിഡ് വളരെയധികം നിയന്ത്രണ വിധേയം ആകും . നേതാക്കളും സാധാരണ ജനങ്ങളും ഒരുമിച്ചു സമയോചിതമായി നടത്തുന്ന പ്രവർത്തന ഫലമായിട്ടാണ് നാം ഇത്ര കാര്യക്ഷമമായി കോവിഡിനെ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു .രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഉന്നത തല ആരോഗ്യ വിദഗ്ധർ യോഗം ചേരുകയും എടുക്കേണ്ടിയിരുന്ന നടപടികളെ കുറിച്ച് കൂടിയാലോചനകൾ നടത്തുകയും ചെയ്തിരുന്നു .അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപവത്കരിക്കുകയും വേണ്ട നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു .ഇന്നലെ ആ സമിതിയുടെ ഇരുപത്തി രണ്ടാമത്തെ കൂടി കാഴ്ച കഴിഞ്ഞിട്ടാണ് ഞാൻ ഇപ്പൊ വന്നിരിക്കുന്നത് .

കോവിഡിന്റെ തുടക്ക കാലത്തു ഇന്ത്യയിൽ വെറും ഒരു ലബോറട്ടറി മാത്രം ഉണ്ടായിരുന്നത് ഇന്ന് രാജ്യമൊട്ടാകെ 1583 എന്നതിലേക്ക് വർധിച്ചിരിക്കുന്നു .അതിൽ 1000 എണ്ണം സർക്കാർ അധീനതയിൽ ഉള്ളതാണ് .രാജ്യം ഒരു ദിവസം ഒരു മില്യൺ ടെസ്റ്റുകൾ വീതമാണ് നടത്തുന്നത് . അത് നിലവിൽ നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തെക്കാൾ അധികമാണ് .

മുൻപത്തെ സാഹചര്യത്തെ അപേക്ഷിച്ചു ഇന്ന് നമ്മുടെ നാട്ടിൽ പി.പി.ഇ കിറ്റുകൾക്കോ , വെന്റിലേറ്ററുകൾക്കോ, എൻ 95 മാസ്കുകൾക്കോ ക്ഷാമം ഇല്ല .ഓരോ ദിവസവും 5 ലക്ഷം പി.പി.ഇ കിറ്റുകൾ രാജ്യത്തു നിർമിക്കുന്നുണ്ട് .പത്തു ഉത്പാദകർ എൻ 95 മാസ്കുകൾ നിർമ്മിക്കുന്നു . 25 ഉത്പാദകർ
വെന്റിലേറ്ററുകൾ ഉല്പാദിപ്പിക്കുന്നു .

വാക്‌സിൻ പരീക്ഷണങ്ങൾ അതിന്റെ പൂർണ്ണ വേഗതയിലാണ്. മൂന്ന് വ്യത്യസ്ഥ സ്ഥാപനങ്ങളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും. നാലു പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളൂം അതിന്റെ ദിശയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ വര്ഷം അവസാനത്തോട് കൂടി വാക്‌സിനുകൾ ലഭ്യമാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ കാരണമാണ് നമ്മൾ ഇന്ന് എത്തിച്ചേർന്ന നിലയിൽ നമ്മൾ എത്തിയിരിക്കുന്നത് .അദ്ദേഹം കൂട്ടിച്ചേർത്തു

എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശുഭാപ്തി വിശ്വാസത്തിനിടയിലും രാജ്യത്തു കൊറോണ കേസുകളുടെ വ്യാപനം രൂക്ഷമാവുകയാണ് .ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യ അതിന്റെ ചരിത്രത്തിലെ, പ്രതി ദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വച്ച് ഏറ്റവും ഉയർന്ന കൊറോണ കേസുകളാണ്. ഞായറാഴ്ച പുറത്തു വന്നത് . .79 ,457 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .അതോടെ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം 36 ,21 245 ആയി

ഇന്ത്യയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ലോകത്തു ഏതെങ്കിലും ഒരു രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ വച്ച് ഏറ്റവും അധികമാണ് .കൂടാതെ നമുക്ക് കൊറോണ കേസുകളുടെ അളവിൽ ബ്രസീലുമായുള്ള അകലം പതുക്കെ കുറഞ്ഞു വരികയാണ് . ഞായറാഴ്ച വരെ , നിലവിൽ 960 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .രാജ്യത്തെ മൊത്തം മരണ സംഖ്യാ ഇത് വരെ 64 ,617 ആയിരിക്കുകയാണ്

കൊറോണ രാജ്യത്തു ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ ഇനി പറയുന്നവയാണ് . മഹാരാഷ്ട്ര , (7,80689 ) തമിഴ് നാട് ( 4,15590 ) ആന്ധ്ര പ്രദേശ് (4,14164 ) കർണാടക ( 3,27076) ഉത്തർ പ്രദേശ് ( 2,25632 ). എന്നാൽ നമ്മൾ ഭയപ്പെടേണ്ട കാര്യം ഇല്ല എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പറയുന്നത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,935 രോഗികൾ രോഗ മുക്തരാക്കപ്പെട്ടതോടെ കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ രോഗമുക്തി നിരക്ക് 76 .61 % ആയിരിക്കുകയാണ് .

ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക് ഇതോടു കൂടി 27 ലക്ഷം കടന്നിരിക്കുന്നു . ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 27,13933. അതെ സമയം ഇന്ത്യയിലെ ആക്റ്റീവ് ആയ കോവിഡ് കേസുകളുടെ ശതമാനം മൊത്തത്തിൽ റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്രമമായി താഴോട്ടേക്കു പോയ്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രാലയം വ്യക്തമാക്കി .നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ വെറും 21 .6 % മാത്രമാണ് ആക്റ്റീവ് കേസുകളുടെ എണ്ണം

അതോടൊപ്പം തന്നെ മരണ നിറയ്ക്കും ക്രമാതീതം ആയി താഴോട്ടേക്കു തന്നെയാണ് പോകുന്നത് .നിലവിൽ അത് കുറഞ്ഞു വന്നു 1 .79 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. ചുരുക്കം പറഞ്ഞാൽ വളരെ കാര്യാ ക്ഷമതയോടും , മത്സര ബുദ്ധിയോടും കൂടി നടത്തുന്ന കോവിഡ് ടെസ്റ്റുകളും വർധിച്ച രീതിയില് സ്ഥാപിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളും കാരണം കോവിഡ് കേസുകൾ വർധിച്ച രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭയപ്പെടാൻ ഒന്നും തന്നെയില്ല . കാരണം രോഗ മുക്തി നിരക്ക് സ്ഥിരം ആയും ക്രമാനുഗതം ആയും മുകളിലോട്ടു പോകുന്നതിനോടൊപ്പം കോവിഡ് കാരണമുള്ള മരണ നിരക്ക് ക്രമാനുഗതമായി താഴോട്ട് പോവുകയും ചെയ്യുന്നുണ്ട് .അതോടൊപ്പം തന്നെ രാജ്യത്തു നടന്നു വരുന്ന വാക്‌സിൻ വികസന പദ്ധതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ ഫാല പ്രാപ്തിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായതു നമുക്ക് അധികം ഭയപ്പെടാൻ ഒന്നും ഇല്ല എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും , കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയും നമ്മളോട് വ്യക്തമാക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (45 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (58 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends