ജെഇഇ (മെയിന്‍) ഇന്ന് തുടങ്ങും

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, ഇന്ന്് ജെഇഇ (മെയിന്‍) പരീക്ഷ തുടങ്ങുന്നു. ഇതു മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു 6 സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീം കോടതി അടിയന്തരമായി പരിഗണിച്ചേക്കും.
11 വിദ്യാര്‍ഥികള്‍ നേരത്തേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ കോടതി പരീക്ഷ നടത്തണമെന്ന നിലപാട് എടുത്തിരുന്നു. ഇതില്‍ പുനഃപരിശോധന തേടിയാണു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സംയുക്തഹര്‍ജി നല്‍കിയത്.
ഈ നിലപാടിനൊപ്പമുള്ള ജാര്‍ഖണ്ഡില്‍, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പരീക്ഷ നീട്ടിവയ്ക്കണോ വേണ്ടയോ എന്ന ചോദ്യവുമായി ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തി. ഇന്നലെ വൈകിട്ട് 6 വരെ 1.7 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സര്‍വേയില്‍ 45,000ല്‍ പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ സന്നദ്ധത അറിയിച്ചു.
ഇതിനിടെ, പരീക്ഷ മാറ്റിവയ്ക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് തള്ളിയ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ നഗരത്തില്‍ പരീക്ഷ നടത്താനുള്ള അനുമതി നല്‍കി.
നിലവില്‍ ഇരു പരീക്ഷകള്‍ക്കുമായുള്ള അഡ്മിറ്റ് കാര്‍ഡ് 19 ലക്ഷത്തോളം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























