ഉദ്ഘാടനം നടത്താനിരുന്ന പാലം മധ്യപ്രദേശില്‍ തകര്‍ന്നുവീണു

മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ വൈന്‍ഗംഗാ നദിക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന പാലം ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയില്‍ തകര്‍ന്നുവീണു.
150 മീറ്റര്‍ നീളമുള്ള പാലം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്ക് യോജന (പി.എം.ജി.എസ്.വൈ.) പ്രകാരം 3.7 കോടിരൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്.
പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പാലം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. 2018 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങിയ പാലം ഈ മാസം 30-ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.
ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച കലക്ടര്‍ വ്യക്തമാക്കി.
കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാന നദിയായ നര്‍മദ കരകവിഞ്ഞൊഴുകയാണ്. സംസ്ഥാനത്തെ 251 അണക്കെട്ടുകളില്‍ 120 എണ്ണവും നിറഞ്ഞതിനാല്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്ന നിലയിലാണ്.
https://www.facebook.com/Malayalivartha

























