പാക്കിസ്ഥാനി യുവതി വിസ നിയമം ലംഘിച്ചതിന് നോയിഡയില്‍ പിടിയില്‍

വിസ നിയമം ലംഘിച്ച പാക്കിസ്ഥാനി യുവതി നോയിഡയില്‍ പിടിയിലായി. ഗൗതംബുദ്ധ നഗര്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ 36-കാരി നൗഷീന്‍ നാസ് ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെ അജ്മേരി ഗേറ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. 2005-ലാണ് ഇവര്‍ വിവാഹം കഴിച്ച് ഇന്ത്യയില്‍ എത്തിയത്.
സെക്ടര്‍ 14 എയില്‍ ബസില്‍ നടന്ന പരിശോധനയിലാണ് വിസ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്. 1946-ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷന്‍ 14 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം നോയിഡയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
യു.പിയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് നൗഷീന്‍ നാസ് എന്ന ഈ യുവതി പിടിയിലായത്. വിസ ചട്ടം പ്രകാരം യുവതിക്ക് ഇന്ത്യയില്‍ താമസിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഡല്‍ഹിക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല. ഡല്‍ഹിക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇവര്‍ പ്രത്യേക അനുമതി നേടിയിരിക്കണം. യുവതിയെ അറസ്റ്റ് ചെയ്ത ശേഷം ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ വിട്ടയച്ചു.
https://www.facebook.com/Malayalivartha

























