കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഇന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങുന്നു

കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. അഞ്ച് മാസത്തിന് ശേഷമാണ് തുറന്ന കോടതിയില്‍ സിറ്റിംഗ് തുടങ്ങാന്‍ സുപ്രീംകോടതി ഒരുങ്ങുന്നത്. ഇന്ന് മുതല്‍ മൂന്ന് കോടതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും. വാദം പറയുന്ന അഭിഭാഷകര്‍ക്കും ക്ലര്‍ക്കിനും മാത്രമാണ് കോടതിവളപ്പിലേക്ക് പ്രവേശനം.
സ്‌പെഷ്യല്‍ പാസ് മുഖേന പ്രവേശനം നിയന്ത്രിക്കും. സാമൂഹ്യ അകലം അടക്കം മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ അഞ്ച് കോടതികളാണ് ഇന്ന് മുതല്‍ നേരിട്ട് വാദം കേള്‍ക്കുന്നത്. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും മറ്റ് ബെഞ്ചുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി സിറ്റിംഗ് തുടരും.
https://www.facebook.com/Malayalivartha

























