Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഇന്ത്യൻ- ചൈനീസ് ടാങ്കുകൾ വെടിയുതിർക്കാൻ തക്കം നേർക്കുനേർ ! സമാധാനം തകരും, മുന്നറിയിപ്പ് !

01 SEPTEMBER 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളും തുടർന്നുള്ള പ്രകോപനങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കാലാ കാലങ്ങളായി തുടർന്ന് പോരുന്ന ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു രാജ്യങ്ങളുടെയും ടാങ്കുകൾ പരസ്പരം വെടിയുതിർക്കുന്നതിനുള്ള ദൂരത്തിനകത്താണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച സൈനിക ചർച്ചകൾ തുടരുന്നതിനിടയിലും ഇന്ത്യൻ, ചൈനീസ് ടാങ്കുകൾ പരസ്പരം വെടിവയ്ക്കാവുന്ന ദൂരത്തിനകത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേനയുടെ കൈവശമുള്ള 'കാല ടോപ്പിന്റെ' താഴ്‌വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്. ചൈന ഈ പ്രദേശത്ത് കനത്തതും, ഭാരം കുറഞ്ഞതുമായ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്.കാലാ ടോപ്പിലെ ഇന്ത്യൻ സേന പൂർണമായും സായുധരും ടാങ്കും പീരങ്കികളും കൈവശമുള്ളവരുമാണ്. പാങ്കോംഗ് തടാകത്തിന്റെ തെക്കൻ കരയിൽ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു.

അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. കടന്നുകയറ്റം നടത്തിയത് ഇന്ത്യയാണെന്നും ഇന്ത്യ തങ്ങളുടെ സൈനികരെ പിൻവലിക്കാൻ തയ്യാറാകണെന്നുമാണ് ചൈനയുടെ ഇപ്പോഴത്തെ വാദം. ഇന്ത്യൻ സൈന്യം തിങ്കളാഴ്ച അതിർത്തി കടന്ന് 4,200 മീറ്റർ (13,500 അടി) തടാകമായ പാങ് ഗോങ് തടാകത്തിന് സമീപം കടന്നുകയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ചൈനീസ് സൈന്യം ആരോപിച്ചത്. അതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ചൈന സ്വീകരിക്കുമെന്നും സൈന്യം വിശദീകരിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ചർച്ചകൾ രാവിലെ ഒമ്പത് മുതൽ മോൾഡോയിൽ നടക്കുകയാണ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യ-ചൈന-ഭൂട്ടാൻ ട്രൈ ജങ്ഷനിൽ ദോക് ലാ പാസിൽ നിന്നും 100 കിലോമീറ്റർ അകലെ ചൈന നിർമ്മിക്കുന്ന ഹെലിപോർട്ടിന്റെ ചിത്രങ്ങൾ ഡെട്രെസ്ഫ എന്ന ഓപ്പണ്‍ സോഴ്സ് ഇന്റലിജെൻസ് പുറത്തുവിട്ടിരുന്നു. ഡോക്‌ലാം, സിക്കിം മേഖലകളിലെ തര്‍ക്ക അതിര്‍ത്തിയുടെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് പുതിയ വ്യോമ പ്രതിരോധ നിലകളോട് ചേര്‍ന്നാണ് ചൈന ഹെലിപോര്‍ട്ട് നിര്‍മ്മിക്കുന്നത്.

ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് മിസൈൽ സൗകര്യങ്ങൾ വികസിപ്പിക്കുന്ന രണ്ട് സൈറ്റുകളിൽ നിന്ന് ഈ ഹെലിപോർട്ട് ഏതാണ്ട് തുല്യമാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഈ രണ്ട് സൈറ്റുകളും സിക്കിം സ്റ്റേറ്റിന് എതിർവശത്തുള്ള സംശയാസ്പദമായ റഡാർ സൈറ്റുകൾ എന്ന കണക്കാക്കുന്ന സ്ഥലത്താണ്.

മെയ് 9 ന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനികർ ഏറ്റുമുട്ടിയ നകുലാ പാസിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയും 2017 ൽ ഇന്തോ-ചൈന സൈന്യം ഏറ്റുമുട്ടിയ ദോക്ലാമിന് സമീപത്തുമാണെന്നാണ് റിപ്പോർട്ട്. ഡോക്‌ലയില്‍ നിന്നും നകുലയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് ഹെലിപോർട്ട് നിർമ്മിക്കുന്നതിലൂടെ ഏത് കാലവസ്ഥയിലും പ്രദേശത്ത് നിന്ന് പ്രവർത്തിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (46 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (59 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends