നാം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ക്യാമ്പിന് തുടക്കം കുറിച്ചു: ഒന്ന് തുടങ്ങി വിട്ടു പിന്നെ നടന്നത് ചരിത്രം: മോദിയുടെ കരുത്തിനെ അഭിനന്ദിച്ച് അംഖി ദാസ്

ഫെയ്സ്ബുക്കിന്റെ ആഭ്യന്തര ഗ്രൂപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച് അംഖി രംഗത്ത്. ഫെയ്സ്ബുക്കിന്റെ ഇന്ത്യ, സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്ത് വരികയാണ്. ഇന്ത്യയിലെ ഫെയ്സ്ബുക്ക് ജീവനക്കാരുടെആഭ്യന്തര ഗ്രൂപ്പിൽ, തന്റെ ബി.ജെ.പി. അനുഭാവം വെളിപ്പെടുത്തുന്ന വിധത്തിൽ വർഷങ്ങളോളം അംഖി കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടാതിരുന്നു.
നാം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു. ബാക്കിയൊക്കെ ചരിത്രം- എന്നായിരുന്നു 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വൻവിജയം നേടുന്നതിന് തൊട്ടുമുൻപത്തെ ദിവസം അംഖി ഫേസ്ബുക്കിൽ കുറിച്ചത്. ഈ പരാമർശം ഉൾപ്പെടെ 2012നും 2014 നും ഇടയിലുള്ള അംഖിയുടെ നിരവധി സന്ദേശങ്ങൾ ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേർണലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ കോൺഗ്രസ് സ്വാധീനം തകർത്ത കരുത്തൻ എന്നാണ് ഒരു സന്ദേശത്തിൽ മോദിയെ അംഖി വിശേഷിപ്പിച്ചത്. 2014ലെ തിരഞ്ഞെടുപ്പിനു മുൻപ്,കമ്പനിയുടെ പ്രധാന പരിഗണനകൾ തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പിയോട് ഫെയ്സ്ബുക്ക് മാസങ്ങളോളം ആവശ്യപ്പെട്ടിരുന്നുവെന്നും അംഖി ഗ്രൂപ്പിൽ പറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ ജീവനക്കാർക്കു വേണ്ടിയുള്ള ഗ്രൂപ്പിലാണ് അംഖിയുടെ പരാമർശങ്ങൾ ഉള്ളത്. എന്നാൽ ഇവ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുടെ ജീവനക്കാർക്കും ലഭ്യമാകുകയും അവരിൽ നിന്നാണ് ഇത് മാധ്യമങ്ങൾ ലഭിച്ചതെന്നാണ് സൂചനകൾ പുറത്ത് വരുന്നത്.
അതെ സമയം രാജ്യത്ത് ഫെയ്സ്ബുക്കിൽ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നൽകിയതിൽ ബിജെപി മുന്നിൽ. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫെയ്സ്ബുക്കിൽ പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതൽ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവിൽ പ്രതിപക്ഷമായ കോൺഗ്രസ്സ് ഫെയ്സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. റിപ്പോർട്ടുകൾ പുറത്ത്റ വരികയാണ്.
പരസ്യത്തിനായി കാശ് ചെലവഴിച്ച ആദ്യ പത്തിൽ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവർ നൽകിയിരിക്കുന്നത് ഡൽഹിയിൽ ബിജെപിയുടെ ഹെഡ്ക്വാർട്ടേഴ്സിന്റെ അഡ്രസ്സാണ്.
ഇവയെല്ലാം കൂടി കണക്കാക്കുമ്പോൾ 10.17 കോടി രൂപയാണ് ഫെയ്സ്ബുക്കിൽ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങൾ ചെലവാക്കിയ തുക.
https://www.facebook.com/Malayalivartha

























