ഡല്‍ഹി നിയമമന്ത്രിയുടെ ബിരുദം വ്യാജമെന്ന് ആരോപണം; കേജരിവാള്‍ വിശദീകരണമാവശ്യപ്പെട്ടു

ഡല്‍ഹി എഎപി മന്ത്രിസഭയിലെ നിയമമന്ത്രി ജിതേന്ദര്‍സിംഗ് തോമറിനെതിരേ ആരോപണം. അദ്ദേഹത്തിന്റെ നിയമ ബിരുദം വ്യാജമാണെന്ന ആരോപണമാണുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തോമറിനോടു വിശദീകരണമാവശ്യപ്പെട്ടു.
ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു നിയമ ബിരുദം നേടിയതായാണു തോമര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍, ബിഹാര്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ തോമറിന്റെ ബിരുദത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
തോമറിനു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി യൂണിവേഴ്‌സിറ്റിയില്‍ രേഖയില്ലെന്നും അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ മറ്റൊരാള്‍ക്കാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നുമാണു യൂണിവേഴ്‌സിറ്റി കോടതിയെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























