Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

കോവിഡ് വാക്‌സിന്‍ വൈകും; മുന്നറിപ്പുമായി ആരോഗ്യ വിദഗ്ധര്‍; കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തും അയച്ചു; രാജ്യത്തെ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതില്‍ പ്രതീക്ഷ

01 SEPTEMBER 2020 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ആഗസ്റ്റ് 15 ന് വാക്‌സിന്‍ വരുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡിസംബറില്‍ പ്രതീക്ഷിക്കാമെന്നും പറഞ്ഞു. ഇതാ ഇപ്പോള്‍ പറയുന്നു വാക്‌സിന്‍ അടുത്ത കാലത്തൊന്നും ലഭിക്കില്ലെന്ന്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കുന്ന കത്താണ് ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചരിക്കുന്നത്. കത്തില്‍ ആരോഗ്യ വിദഗ്ധര്‍ കോവിഡ് വാക്‌സിന്റെയും നിലവിലെ രാജ്യത്തിന്റെ കോവിഡ് വ്യാപനത്തിന്റെയും യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നത്. കോവിഡ് വാക്‌സിന്‍ ഉടനൊന്നും ലഭിക്കില്ലെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കി. കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് എയിംസിലെയും ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലേയും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു കോണില്‍ മാത്രമാണ് ഈ മഹാമാരി എന്ന ചിന്ത ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ അടക്കമുളള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിക്ക് അയച്ച സംയുക്ത കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നി വിദഗ്ധര്‍ അടങ്ങിയ സംഘടനകളാണ് നിവേദനം നല്‍കിയത്. മോശം സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ മഹാമാരിയെ നിയന്ത്രണവിധേയമാക്കുന്നതില്‍ വാക്‌സിനുകള്‍ക്ക് പ്രത്യേക പങ്കില്ല. വാക്‌സിന്‍ ലഭ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൂടുതല്‍ അപകടസാധ്യതയുളളവര്‍ എന്നിവര്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഫലപ്രദമായ വാക്‌സിന്‍ സമീപ ഭാവിയില്‍ ലഭ്യമാകില്ല. വാക്‌സിന്‍ ലഭ്യമായാല്‍ തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുളള നടപടികളാണ് പാലിക്കുക. നിലവില്‍ പൊതുജനാരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യരംഗത്ത് അസമത്വം വര്‍ധിച്ചുവരികയാണ്. ഇതിന് പരിഹാരം കാണാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഡിസംബറില്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുകയാണെങ്കില്‍ അതില്‍ മാത്രമാണ് വാക്‌സിന്റെ കാര്യത്തില്‍ ഇനിയുള്ള പ്രതീക്ഷ.

അതെ സമയം രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുണ്ട്. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ തോത് 77 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിലും പ്രതീക്ഷ ആരോഗ്യ മേഖല പ്രകടിപ്പിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 65,081 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ആകെ കോവിഡ് മുക്തര്‍ 28,39,882 ആയി ഉയര്‍ന്നു. ജൂലൈ ഒന്നുമുതല്‍ ഒരാഴ്ച വരെയുളള കാലയളവില്‍ രോഗമുക്തി നേടിയവര്‍ ശരാശരി 15,000 ആയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഇത് 62,000 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഘട്ടംഘട്ടമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നത്.

പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ ചികിത്സയില്‍ ഉളളവരുടെ 3.61 മടങ്ങാണ് രോഗമുക്തി നേടിയവരെന്നും ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 69,921 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുളളവരുടെ എണ്ണം 7,85,996 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 36,91,167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 65,288 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (46 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (59 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends