നെറ്റ് ന്യൂട്രാലിറ്റി; ട്രായിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ വിവരങ്ങളും മറ്റും പരസ്യപ്പെടുത്തിയ ട്രായിയുടെ നടപടിയില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലെ ശൂന്യവേളയിലായിരുന്നു കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചത്.
നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ നല്‍കിയ പത്തുലക്ഷത്തിലധികം പരാതികളാണ് ട്രായി പരസ്യപ്പെടുത്തിയത്. പരാതികള്‍ക്കൊപ്പം പരാതിക്കാരുടെ ഇമെയില്‍ വിലാസങ്ങളും ട്രായി വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























