Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്, ഇന്ന് അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച്ച അര്‍ധരാത്രിവരെ പണിമുടക്ക് നടക്കും, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും

29 APRIL 2015 09:06 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, യു.ടി.യു.സി, എസ്.ടി.യു, എ.ഐ.സി.സി.ടി.യു, എന്‍.എല്‍.ഒ, എല്‍.പി.എഫ്, ടി.യു.സി.ഐ, ജെ.ടി.യു.സി, കെ.ടി.യു.സി തുടങ്ങി ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ദേശീയ സംസ്ഥാന ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കും. റോഡ് ഗതാഗത സുരക്ഷാബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് നടക്കുന്നത്.ഇന്ന് അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക് നടക്കുക. പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കും.
കേരളം നാളെ പൂര്‍ണമായി നിശ്ചലമാകും. ദേശീയ പണിമുടക്കില്‍ കൊച്ചി തുറമുഖത്തെ ചരക്കു നീക്കം നിലയ്ക്കും. ഫലത്തില്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതിയുണ്ടാക്കും. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമായാല്‍ നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍, സ്യകാര്യ ബസുകള്‍, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഡ്രൈവിങ് സ്‌കൂളുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സികള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ ഇല്ലാതാകും. ഇതിന്റെ ഫലമായി യാത്രാകൂലി, ചരക്ക് കടത്ത് കൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ വര്‍ധിക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ദേശവ്യാപക പ്രതിഷേധം. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നും സമരസമിതി അറിയിച്ചു.
മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്നു വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എംജി സര്‍വകലാശാല വിദേശ, ദേശീയ ഓഫ്ക്യാംപസ് ഉള്‍പ്പെടെ എല്ലായിടത്തും എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആരോഗ്യ സര്‍വകലാശാല മൂന്നാംവര്‍ഷ ബിഎച്ച്എംഎസ് ബിരുദ റഗുലര്‍, സപ്ലിമെന്ററി; ഫൈനല്‍ ബിഎച്ച്എംഎസ് ബിരുദ, റഗുലര്‍ പരീക്ഷകള്‍ മെയ് രണ്ടിലേക്കു മാറ്റി. ഒന്നാംവര്‍ഷ ബിഫാം(എസ്) പ്രാക്ടിക്കല്‍ പരീക്ഷ (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) മെയ് ആറിലേക്കു മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാല ബിഎഫ്എ, ബിഎ പരീക്ഷകള്‍ മെയ് രണ്ടിലേക്കും കണ്ണൂര്‍ സര്‍വകലാശാല എല്‍എല്‍ബി ഒഴികെയുള്ള എല്ലാ പരീക്ഷകളും മെയ് പന്ത്രണ്ടിലേക്കും എല്‍എല്‍ബി പരീക്ഷ മെയ് രണ്ടിലേക്കും മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പു നടത്തുന്ന ഡിഎഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയും ടിടിസി പരീക്ഷയും മെയ് ഏഴിലേക്കു മാറ്റി. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends