ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമാണെന്ന് ഹരിയാന കൃഷിമന്ത്രി

രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാവുകയും ദേശീയ തലത്തില്‍ ചര്‍ച്ചയായി മാറുകയും ചെയ്യുമ്പോള്‍ ഹരിയാന മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമാണെന്നായിരുന്നു ഹരിയാനയിലെ കൃഷിമന്ത്രി ഒ.പി. ധന്‍കറിന്റെ പ്രസ്താവന.
ഇവര്‍ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്നവരാണെന്നും ഇത്തരക്കാര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രതിസന്ധിയുടെ പേരില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരേ പ്രതിപക്ഷം സമരം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























