ഇന്ത്യയെ നിര്‍മിക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണെന്ന് രാഹുല്‍ ഗാന്ധി, കര്‍ഷകരെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയേണ്ടത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതിനു പിന്നിലുള്ളത്. അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പഞ്ചാബിലെ കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം ന്യൂഡല്‍ഹിക്കു മടങ്ങുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്നലെയാണ് ട്രെയിന്‍ മാര്‍ഗം രാഹുല്‍ പഞ്ചാബിലെത്തിയത്. ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്‌നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയുടെ നട്ടെല്ല്. മേക്ക് ഇന്‍ ഇന്ത്യയുടെ തുടക്കം ഇവരില്‍ നിന്നാണ് ആകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























