ആറന്മുള വിമാനത്താവളം: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കര്‍, പരിസ്ഥിതി അനുമതിക്കുളള പുതിയ അപേക്ഷ പരിഗണിക്കില്ല

ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇക്കാര്യം താന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി അനുമതിക്കുളള പുതിയ അപേക്ഷ പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതില്‍ മാറ്റംവരുത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള അനുമതി വാങ്ങേണ്ടത് കെജിഎസ് ഗ്രൂപ്പിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അനുമതി വാങ്ങിവന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു. ആറന്മുള പദ്ധതിക്കെതിരായ ചില നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആറന്‍മുള വിമാനത്താവളത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായും വ്യോമയാന സഹമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു പി.കെ കൃഷ്ണദാസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























