ഭൂകമ്പം തകര്‍ത്ത നേപ്പാളിന് 12 വയസുകാരന്റെ സഹായം

ഭൂകമ്പം തകര്‍ത്ത നേപ്പാളിനു സഹായ ഹസ്തവുമായി ലോക രാജ്യങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തക്കാരനായ 12 വയസുകാരനും. തന്റെ ഇതുവരെയുള്ള സമ്പാദ്യമായ 3,563 രൂപ നേപ്പാളിലെ ജനങ്ങളുടെ സഹായത്തിനായി സംഭാവന നല്‍കിയാണ് ആകാശ് മുഖര്‍ജിയെന്ന കുട്ടി മാതൃകയായത്.
പിറന്നാള്‍ ദിനത്തിലും മറ്റും ലഭിച്ച നണയത്തുട്ടുകള്‍ മുതല്‍ തനിക്ക് പലപ്പോഴായി ലഭിച്ച ചെറിയ തുകകള്‍ വരെ കൂട്ടിവെച്ചാണ് ആകാശ് പണം സ്വരൂപിച്ചത്. ഫുട്‌ബോള്‍ പ്രേമിയായ താന്‍ സ്വന്തമായി ഒരു ഫുട്‌ബോള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പണം സ്വരൂപിച്ചതെന്ന് ആകാശ് പറയുന്നു. കൂടാതെ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ മേടിച്ചുനല്‍കണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭൂകമ്പം തകര്‍ത്ത നേപ്പാള്‍ സ്വദേശികളില്‍ രണ്ടു പേര്‍ക്കെങ്കിലും തന്റെ പണം സന്തോഷം നല്‍കുന്നുവെങ്കില്‍ അതാണ് മറ്റെന്തിനേക്കാളും തനിക്ക് വലുതെന്ന് ഈ ഏഴാം ക്ലാസുകാരന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























