മലാലയെ ആക്രമിച്ച സംഭവം: 10 തീവ്രവാദികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു, ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്

നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച കേസില്‍ 10 പേര്‍ക്ക് ജീവപര്യന്തം. സ്വാത്തിലെ ഭീകരവിരുദ്ധ കോടതിയാണ് മലാലയെ ആക്രമിച്ച 10 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. സംഭവത്തില്‍ മലാലയെ കൂടാതെ ഷാസിയ റംസാന്‍, കയ്‌നാത് റിയാസ് എന്നീ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. ടെഹറികി ഇ താലിബാനായിരുന്നു ആക്രമണത്തിന് പിന്നില്‍. സ്‌കൂള്‍ ബസില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. മലാലയുടെ തലയിലാണ് വെടിയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























