ഞാന്‍ നേരത്തേയറിയുന്നു... നേപ്പാള്‍ പ്രധാനമന്ത്രിപോലും തന്റെ ട്വീറ്റിലൂടെയാണ് നേപ്പാള്‍ ഭൂകമ്പത്തെക്കുറിച്ച് അറിഞ്ഞതെന്ന് നരേന്ദ്ര മോഡി

തന്റെ ട്വീറ്റിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി സുഷില്‍ കൊയ്‌രോള നേപ്പാള്‍ ഭൂമികുലുക്കത്തെ കുറിച്ച് അറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തായ്‌ലന്റില്‍ സന്ദര്‍ശനത്തിന് പോയ കൊയ്‌രോള തന്നെ ഇക്കാര്യം ഫോണിലൂടെ വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി പരിശീലനം നേടാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോഡി ഈ അവകാശവാദം ഉന്നയിച്ചത്.
താന്‍ എപ്പോഴും \'കണക്റ്റഡായതിനാലാണ്\' വിവരങ്ങള്‍ നേരത്തെ അറിയുന്നതെന്ന് മോഡി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തനിക്കുണ്ടായ ഒരു അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മോഡി ഈ പ്രസ്താവനയെ സാധൂകരിക്കാന്‍ ശ്രമിച്ചത്.
ഒരിക്കല്‍ പുലര്‍ച്ചെ 3.15ന് തനിക്കൊരു ഫോണ്‍കോള്‍ വന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്കെപ്പം അത്താഴവിരുന്ന് കഴിച്ച ഒരു പഴയ സുഹൃത്തില്‍ നിന്നായിരുന്നു അത്. തന്റെ വീടിന് സമീപത്തു നടന്ന ഒരു ട്രെയിന്‍ അപകടത്തെ കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞു. ബന്ധപ്പെട്ടവരോട് ഞാന്‍ ഈ കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും ആരുമിത് അറിഞ്ഞിരുന്നില്ല. എന്നാല്‍ 20 മിനിട്ടിനകം സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തകരെത്തി. പുലര്‍ച്ചെതന്നെ താന്‍ സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. മാധ്യമങ്ങള്‍ക്കു പോലും ക്രിത്യ സമയത്ത് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. അന്നത്തെ റയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് സ്ഥലത്തെത്തിയത് വളരെ വൈകിയാണ്. അദ്ദേഹത്തിനെതിരെ ജനങ്ങള്‍ രോക്ഷപ്രകടനം നടത്തിയെന്നും മോഡിപറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























