പഞ്ചാബിലെ മോഗയില്‍ വീണ്ടും കൂട്ട ബലാത്സംഗം

മാനഭംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തിന് പിന്നാലെ പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടമാനഭംഗം. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലിസില്‍ പരാതി നല്‍കി. ഇവര്‍ തന്നെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിജനമായ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവം പ്രതികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ 11 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























