രാഹുലിനെ പരിഹസിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്, രാഹുല്‍ ഭ്രാന്തനാണെന്നും മോഡി കൃഷ്ണനെപ്പോലെയാണെന്നും സാക്ഷി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭ്രാന്തനാണെന്നും മോഡി കൃഷ്ണനെപ്പോലെയാണെന്നും സാക്ഷി പറഞ്ഞു.
മനസ്സ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ ഇതാണു തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ച് പറഞ്ഞു. ഇതിന് മുമ്പും നിരവധി വിവാദ പ്രസ്താവനകള്‍ സാക്ഷി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തവണ മോഡിയെ കൃഷ്ണനുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ദ്രൗപതിയെ കൃഷ്ണന്‍ രക്ഷിച്ച പോലെയാണ് നേപ്പാളിനെ മോഡി രക്ഷപ്പെടുത്തിയത്. ചോളവും ഗോതമ്പും തിരിച്ചറിയാനാവാത്ത വ്യക്തിയാണ് രാഹുലെന്നും ബിജെപി എംപി പരിഹസിച്ചു പറഞ്ഞു. രാഹുലിന് രാഷ്ട്രീയത്തിന്റെ എബിസിഡി പോലും അറിയില്ലെന്നും രാഷ്ട്രീയ രാഹുലിന് യോജിക്കുന്ന ഒന്നല്ലെന്നും സാക്ഷി വ്യക്തമാക്കി.
കര്‍ഷകരുമായി സംസാരിക്കുന്ന രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. എന്നാല്‍ നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ മുന്നിട്ടറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോഡി പ്രതികരിച്ചത്. ദ്രൗപതിക്കു സഹായം വേണ്ടിവന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. മോഡി നേപ്പാളിന്റെ കാര്യത്തില്‍ ചെയ്തതും ഇതാണെന്ന് മഹാരാജ് വ്യക്തമാക്കി. നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു കാരണം രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്നും സാക്ഷി മഹാരാജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























