ട്വിറ്റര്‍ തരുന്ന പണിയേ.... ഫോണില്‍ നോക്കി രാഹുല്‍ അനുശോചന സന്ദേശമെഴുതി, പണി കൊടുത്ത് മാധ്യമങ്ങള്‍

രാഹുലിന് ഇപ്പോള്‍ സമയം ശരിയല്ലെന്നാണ് തോന്നുന്നത്. എവിടെയും വിവാദങ്ങളും പരിഹാസങ്ങളും മാത്രമാണ് രാഹുല്‍ ഏറ്റുവാങ്ങുന്നത്. കര്‍ഷകര്‍ക്കായുള്ള പദയാത്രയില്‍ തിളങ്ങി നില്‍ക്കവേയാണ് അപ്രതീക്ഷിതമായി ട്വിറ്ററില്‍ രാഹുലിന് പരിഹാസം. രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ എംബസ്സി സന്ദര്‍ശനമാണ് ട്വിറ്ററില്‍ പരിഹാസമായി മാറിയത്. സന്ദര്‍ശകര്‍ക്ക് വേണ്ടിയുളള ബുക്കില്‍ തന്റെ ഫോണില്‍ നിന്ന് അനുശോചന സന്ദേശം പകര്‍ത്തിയതിനെ കളിയാക്കിയാണ് ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.
നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്താനാണ് രാഹുല്‍ വെളളിയാഴ്ച എംബസ്സിയില്‍ എത്തിയത്. സന്ദര്‍ശക പുസ്തകത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഇരുന്നപ്പോഴേക്കും ടിവി ക്യാമറകള്‍ രാഹുലിനെ ഫോക്കസ് ചെയ്തതാണ് ആകെ വിനയായത്.
ഈ സമയം ഇതൊന്നും വകവയ്ക്കാതെ രാഹുല്‍ തന്റെ ഫോണില്‍ നോക്കി നേരത്തെ തയ്യാറാക്കിയിരുന്ന സന്ദേശം പുസ്തകത്തിലേക്ക് പകര്‍ത്തുന്നതും ക്യാമറകള്‍ ഒപ്പിയെടുത്തു. ഈ ദൃശ്യം പിന്നീട് #PappuCantWriteSaala എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്‍ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു. അതേസമയം, ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടി മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ രാഹുലിന് ട്വിറ്ററില്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.ഏതായാലും രാഹുലിനെ പരിഹസിച്ചുള്ള ഈ വിവാദം ഇനി കൂടുതല്‍ വിവാദങ്ങള്‍ക്കും വഴി തെളിയിക്കുമെന്ന് വേണം കരുതാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























