ബലാല്‍സംഗത്തിനിരയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വില്‍ക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം

നിരവധി തവണ ബലാല്‍സംഗം ചെയ്തയാള്‍ക്ക് ബലാല്‍സംഗത്തിനിരയായ സ്ത്രീയെ വില്‍ക്കാന്‍ പഞ്ചായത്തിന്റെ കല്‍പ്പന. അവിശ്വസനീയമായി തോന്നാമെങ്കിലും ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിനടുത്തുള്ള ഗാംഗ്തല ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ ഭാര്യയെ ശിവ്കുമാര്‍ എന്ന ഗുണ്ട ബലാല്‍സംഗം ചെയ്തു. പരാതിയുമായെത്തിയ കര്‍ഷകന് ഗ്രാമത്തിലെ പഞ്ചായത്താണ് വിചിത്രമായ പരിഹാരം പറഞ്ഞു കൊടുത്തത്. ഒരു ലക്ഷം രൂപയും ഏകദേശം ആറേക്കറോളം ഭൂമിയും നഷ്ടപരിഹാരം വാങ്ങി ഭാര്യയെ ശിവ്കുമാറിന് നല്‍കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. സ്ത്രീയുടെ അനുവാദമില്ലാതെതന്നെ ഇരു കൂട്ടരും കരാര്‍ ഉറപ്പിച്ചു.
ശിവ്കുമാറില്‍ നിന്ന് ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ശിവ്കുമാര്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാതെ കടന്നു കളഞ്ഞു. ഇപ്പോള്‍ ആരും സ്വീകരിക്കാനില്ലാത്തിനാല്‍ നിസഹായയായ യുവതി ചില ഗ്രാമവാസികളുടെ സഹായത്താലാണ് കഴിഞ്ഞുകൂടുന്നതെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























