മോഡി വീണ്ടും പര്യടനത്തിന്, യാത്ര ചൈന മുതല്‍ കൊറിയ വരെ

പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും വിദേശപര്യടനത്തിന് ഒരുങ്ങുന്നു. ഈ മാസം 14 മുതല്‍ 19 വരെയാണ് മോഡി ത്രിരാഷ്ട്ര പര്യടനം നടത്തുന്നത്. ചൈന, മംഗോളിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് ഇത്തവണ യാത്ര.14 മുതല്‍ 16 വരെ ചൈനയില്‍ തങ്ങുന്ന മോഡി പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നാടായ ഷിയാങ് സന്ദര്‍ശിക്കും. തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ എത്തുന്ന മോഡി ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.
തുടര്‍ന്ന് ഷാങ്ഹായില്‍ യുവാക്കളെയും മോഡി അഭിസംബോധന ചെയ്യുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യമായാണ് മോഡി ചൈനയിലെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നിരവധി തവണ മോഡി ചൈന സന്ദര്‍ശിച്ചിരുന്നു. മംഗോളിയയിലേക്ക് പോകുന്ന മോഡി 17ന് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന മോഡി പ്രസിഡന്റ് പാര്‍ക് ഗ്യൂണ്‍ഹെയുമായി കൂടിക്കാഴ്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























