1.42 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ഒലിച്ചുപോയി.

.42 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ഒലിച്ചുപോയി. 1.42 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് പുഴയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയത് എന്നത് ഏറെ ഞെട്ടൽ വാർത്തയാണ് .
ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവംനടന്നത് . കങ്കായ് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ഒലിച്ചുപോയത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂയോചിപ്പിക്കുന്നത്. .എന്നാൽ ഈ സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പാലം നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടുത്തിടെയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം തകര്‍ന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha