ഡീകമ്മിഷന്‍ ചെയ്ത ഐഎന്‍എസ് വിരാട് കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ നിന്ന് ഗുജറാത്തിലെ ഭാവ്‌നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക്, ഡീകമ്മിഷന്‍ ചെയ്ത നാവികസേനാ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാട് ഇന്നു പുറപ്പെടും.
ലോകത്തെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ യാഡ് ഇവിടെയാണ്. ശ്രീറാം ഗ്രൂപ് എന്ന കപ്പല്‍ പൊളിക്കല്‍ കമ്പനിയാണു ലേലത്തില്‍ പിടിച്ചത്.
യുകെയിലെ റോയല്‍ നേവിയിലും തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് 2017-ലാണ് ഡീകമ്മിഷന്‍ ചെയ്തത്.
ഐഎന്‍എസ് വിരാട് 30 വര്‍ഷം സ്തുത്യര്‍ഹമായി നാവികസേനയെ സേവിച്ചു.
https://www.facebook.com/Malayalivartha























