നെഹ്റുവിനെ അവഹേളിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്‍്റില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അവഹേളിച്ചതായി ആരോപണം. ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് നെഹ്റു ദേശീയ ദുരിതാശ്വാസ നിധി രൂപീകരിച്ചതെന്ന താക്കൂറിന്റെ പ്രസ്താവനയില്‍ പരക്കേ പ്രതിഷേധം. അനുരാഗ് താക്കൂറിന്റെ അവഹേളന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
പി.എം കെയര്‍ ഫണ്ടിനെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ എല്ലാ കോടതികളും അംഗീകരിച്ചതാണെന്നും, ദേശീയ ദുരിതാശ്വാസ നിധിയുടെ അധ്യക്ഷയായി സോണിയ ഗാന്ധിയെ നിയമിച്ചകാര്യം അന്വേഷിക്കണമെന്നും താക്കൂര്‍ പറഞ്ഞു.
ഏതാണ് ഹിമാചലില്‍ നിന്നുള്ള ഈ പയ്യന്‍? എവിടെ നിന്നാണ് ഇവന്‍ വരുന്നത്. നെഹ്റുവിന്റെ പേര് എങ്ങനെയാണ് ഈ ചര്‍ച്ചയില്‍ വന്നത്. ഞങ്ങള്‍ നരേന്ദ്ര മോഡിയുടെ പേര് എവിടെയെങ്കിലും പറഞ്ഞോ-കോണ്‍ഗ്രസ് സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ഇതിനെതിരെ ഭരണപക്ഷവും രംഗത്ത് വന്നതോടെ ലോക്സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
പി.എം കെയര്‍ ഫണ്ടിന് സുതാര്യത ഇല്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പി.എം കെയര്‍ ഫണ്ടിനെ അനുകൂലിച്ച് അനുരാഗ് താക്കൂര്‍ നടത്തിയ പ്രസംഗത്തിലാണ് അവഹേളനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























