ഹൈദരാബാദില്‍ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലില്‍ വീണ് 12 വയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലില്‍ വീണ് 12 വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ സുമേദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി ഓവുചാലില്‍ വീണത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം സൈക്കിളിങ്ങിനായി പുറപ്പെട്ട സുമേദ രാത്രി വൈകിയും തിരികെയെത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെയാണ് തിരച്ചില്‍ സംഘങ്ങള്‍ സൈക്കിള്‍ കണ്ടെത്തിയത്, ഇത് ദുരന്തത്തെക്കുറിച്ചുള്ള സൂചന നല്‍കി. ഉച്ചയ്ക്ക് 12.30 ഓടെ ബന്ദചെരുവിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























