ആര്‍.എസ്.എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മാര്‍ക്കണ്‌ഠേയ കഡ്ജു

ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കഡ്ജു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ആര്‍.എസ്.എസിന്റേത്. മുസ്ലീംകളെയും ക്രിസ്ത്യാനികളെയും ആര്‍.എസ്.എസുകാര്‍ പിശാചുക്കളായാണ് കാണുന്നത്. അവര്‍ മുസ്ലീംക്രിസ്ത്യന്‍ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയുംപറ്റി ആര്‍.എസ്.എസിന് അടഞ്ഞ മനസാണുള്ളത്. വര്‍ഗീയ കലാപങ്ങളുണ്ടാക്കുന്ന പ്രത്യയശാസ്ത്രം മാത്രമാണ് ആര്‍.എസ്.എസിന്റെ ആയുധപ്പുരയിലുള്ളതെന്നും കഡ്ജു കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























