Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുർക്കിയും ശ്രമിക്കുന്നു; കൂട്ട് നിൽക്കുന്നത് പാകിസ്ഥാൻ ; പൊളിച്ചടുക്കാൻ കേന്ദ്രം

19 SEPTEMBER 2020 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...

കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾ രാജ്യം ആശങ്കയോടെ നോക്കി കാണുന്ന വസ്തുതയാണ്. ഇതിനെ തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.എന്നാൽ കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുർക്കിയും ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ് . ഇതേ കുറി ച്ച് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി കഴിഞ്ഞു . തുർക്കിയിൽ സ്വാധീനമുള്ള എൻജിഒകളുടെ കശ്മീരിലെ പ്രവർത്തനമാണ് പ്രധാനമായും പരിശോധിക്കുന്നത്.നേരത്തെ തുർക്കി ഒരു ശ്രമം നടത്തിയിരുന്നു സൗദി അറേബ്യയെ കടത്തി വെട്ടി ഇസ്ളാമിക രാജ്യങ്ങളുടെ തലപ്പത്ത് എത്താനുള്ള ശ്രമം നടത്തിയിരുന്നു .

ഇതിന്റെ ഭാഗമായിട്ടായിരുന്നു കശ്മീരിലും വിഘടനവാദം വളർത്താൻ തുർക്കി ശ്രമിക്കുന്നത്. തുർക്കിയുടെ നീക്കങ്ങൾക്ക് പാകിസ്താന്റെ ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം. ഉടച്ചുവാർക്കപ്പെട്ട യാഥാസ്തിക തുർക്കിയെ ആണ് ഇസ്ലാമിക രാഷ്ട്രങ്ങൾ ഇനി മാതൃകയായി പിന്തുടരേണ്ടതെന്നും സൗദിയുടെ മേധാവിത്വം പുന:പരിശോധിക്കേണ്ട സമയമായെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദ്ദോഗൻ നേരത്തെ തുറന്നടിക്കുകയും ചെയ്തിരുന്നു .

എന്നാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞ ശേഷം തുർക്കിയിൽ നിന്നും സഹായം പറ്റുന്ന എൻജികൾ കശ്മീരിൽ സജീവമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പലതും തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയുമായി അടുപ്പമുള്ളതുമാണ് എന്ന കാര്യം ശ്രദ്ധേയം . കശ്മീരിലെ പാകിസ്താൻ വാദങ്ങളെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ തുർക്കി മാദ്ധ്യമങ്ങളിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതും സംശയങ്ങൾക്ക് ബലം കൂട്ടുന്നു. റംസാൻ സഹായങ്ങളുടെ മറവിൽ തുർക്കിയിൽ നിന്നുള്ള എൻജിഒകൾ കശ്മീരിൽ സ്വാധീനം വിപുലപ്പെടുത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇവരുടെ പിന്തുണയോടെ വെബിനാറുകൾ സംഘടിപ്പിക്കുന്നതായും സൂചനകൾ ലഭിച്ചിരുന്നു.സംശയ നിഴലിലുള്ള സംഘടനകളെയും വ്യക്തികളെയും തിരിച്ചറിയുകയും അവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് രഹസ്യാന്വേഷണ ഏജൻസികൾ ആദ്യം ചെയ്യുക. ഇവർക്ക് വിദേശ ഫണ്ടുകൾ വരുന്നുണ്ടാേയെന്ന് ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ പരിശോധിക്കും.

നേരത്തെ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ വിഘടനവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു . ഒരു വര്‍ഷത്തിനിടെ ഭകരാക്രമണങ്ങളില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു.

2019 ആഗസ്റ്റ് അഞ്ചിനായിരുന്നു 370-ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് ശേഷമുള്ള ഒരു വര്‍ഷത്തെ സാഹചര്യങ്ങള്‍ പഠിച്ചാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയത്. ഭീകരസംഘടനകള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായതും ഹൂറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകള്‍ തമ്മിലടിച്ചു തുടങ്ങിയതും കശ്മീരിനെ സമാധാനപാതയിലെത്തിക്കാന്‍ സഹായിക്കുമെന്നായിരുന്നു സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെ മാത്രം കശ്മീര്‍ താഴ്‌വരയില്‍ 188 ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍, 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം വെറും 120 സംഭവങ്ങളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. കശ്മീരിലെ യുവാക്കള്‍ ഭീകരവാദ സംഘടനകളിലേക്ക് പോകുന്നത് ഫലപ്രദമായി തടയാനായി. ഭീകരവാദത്തിന്റെ വഴിയെ പോകുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായി. ഈ വര്‍ഷം 67 പേരെ മാത്രമാണ് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ഭീകര സംഘടനകള്‍ക്ക് സാധിച്ചത്.എന്നാൽ അതിനിടയിൽ വീണ്ടും കശ്മീരിലെ വിഘടന വാദങ്ങൾ തളിർക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (48 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends