കൊങ്കണ്‍ പാതയില്‍ വന്‍ ദുരന്തം ഒഴിവായി; ലോകമാന്യതിലക-എറണാകുളം എക്‌സ്പ്രസ് പാളം തെറ്റി

കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ തീവണ്ടി പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 12223 ാം നമ്പര്‍ തുരന്തോ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. രാവിലെ ആറ് മണിക്ക് മഡ്ഗാവില്‍ വിട്ട തീവണ്ടി ആറരയോടെ സര്‍സോറ തുരങ്കത്തില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഉണ്ടായില്ല.
പത്തുകോച്ചുകളാണ് പാളം തെറ്റിയത്. ലോകോ പൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായി. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
അപകടത്തില്‍ നിന്ന് രക്ഷപെട്ട എഞ്ചിനും നാല് കോച്ചുകളും അടുത്ത സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് യാത്രക്കാരെയും ഇവിടെ നിന്ന് സ്‌റ്റേഷനിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊങ്കണ്‍ പാതയിലൂടെ വരേണ്ട പല തീവണ്ടികളും വൈകാനാണ് സാധ്യത.
16337 ഓഖഎറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ മഡ്ഗാവിനും രത്‌നഗിരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























