പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത; 30 എം.പിമാര്‍ക്ക് കോവിഡ്; ഞെട്ടിത്തരിച്ച് കേന്ദ്ര സര്‍ക്കാര്‍; മൂന്നു ദിവസത്തിനുള്ളില്‍ എല്ലാ ബില്ലുകളും പാസാക്കാന്‍ നീക്കം

എം.പിമാരുടെ ഇടയില്‍ കോവിഡ് വ്യാപനം ശക്തിയാര്‍ജിച്ചതോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹഌദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്. എന്നാല്‍ കൂടുതല്‍ എം.പിമാര്‍ക്ക് കോവിഡ് പിടിപെടുന്ന പശ്ചാത്തലത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചര്‍ച്ചകള്‍ കേന്ദ്രതലത്തില്‍ സജീവമായത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ 53 ലക്ഷം പിന്നിട്ടു. 93,337 പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധ 53,08,015 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനം ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചുഇന്നലെ മാത്രം രാജ്യത്ത് 1,247 പേരുടെ ജീവനുകളാണ് കൊവിഡ് മൂലം പൊലിഞ്ഞത്. ഇതോടെ മരണസംഖ്യ 85,000 പിന്നിട്ടു. 85,619 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ വിവിധ ആശുപത്രികളിലായി 10,13,964 പേരാണ് ചികിത്സയിലുള്ളത്. 42,08,432 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.
https://www.facebook.com/Malayalivartha























