ഗ്രനേഡും വെടിയുണ്ടയും പറപറന്നു ! ഡ്രോൺ വഴി പണിതന്ന പാക് ഭീകരരെ കൈയ്യോടെ പൊക്കി ഇന്ത്യ

ആയുധക്കൈമാറ്റത്തിന് തന്ത്രപരമായ മാര്‍ഗങ്ങള്‍ വികസിപ്പിച്ച് തീവ്രവാദി സംഘടനകള്‍. കാശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്കിടെയില്‍ ആയുധങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ക്ഷാമം നേരിടുന്നത് മറികടക്കാന്‍ ഇപ്പോള്‍ ഡ്രോണുകള്‍ വഴിയാണ് അതിര്‍ത്തി കടത്തി ആയുധമെത്തിക്കുന്നത്.
കഴിഞ്ഞ ദിവസം, കാശ്മീര്‍ താഴ്‌വര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് ലഷ്കര്‍ തീവ്രവാദികളെ ജമ്മുവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും നിന്ന് രജൗരിയിലേക്കുള്ള വരവിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. രണ്ട് എ.കെ. 56 റൈഫിളുകള്‍, 180 റൗണ്ടുകളോട് കൂടിയ ആറ് എ.കെ മാഗസിനുകള്‍, രണ്ട് ചൈനീസ് പിസ്റ്റളുകള്‍, 30 റൗണ്ടുകളോട് കൂടിയ മൂന്ന് പിസ്റ്റള്‍ മാഗസിനുകള്‍, നാല് ഗ്രാനേഡുകള്‍ എന്നിവയാണ് ഡ്രോണ്‍ വഴി അതിര്‍ത്തിയിലെത്തിച്ചത്.
പുല്‍വാമ സ്വദേശികളായ റാഹില്‍ ബഷീര്‍, അമിര്‍ ജാന്‍ എന്ന ഹംസ, ഷോപിയാന്‍ സ്വദേശിയായ ഹാഫിസ് യൂനുസ് വാനി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. ഡ്രോണുകളിലൂടെ പാക് തീവ്രവാദികള്‍ കാശ്മീരിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് വര്‍ദ്ധിച്ചതോടെ ബി.എസ്.എഫ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ എട്ടു തവണയാണ് അടുത്തിടെയായി ഡ്രോണ്‍ മാര്‍ഗമുള്ള ആയുധക്കടത്ത് സുരക്ഷാസേനയും പൊലീസും പിടികൂടിയത്. ഇതില്‍ ഒരു ഡ്രോണ്‍ കത്വയില്‍ വച്ച് ബി.എസ്.എഫ് വെടിവച്ചിട്ടിരുന്നു. മൂന്ന് ഡ്രോണുകള്‍ ജവഹര്‍ ടണലിന് സമീപത്ത് വച്ച് സുരക്ഷാസേന പിടികൂടിയിരുന്നു.
അതേസമയം പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട് . തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിച്ച് ഒന്നാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് അഫ്ഗാനിസ്ഥാനിലെ സമാധാനത്തേയും തങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ഭയം.
ഏഴ് മാസത്തോളം നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മൂന്ന് സംഘടനകളും ലയിക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ സേനയ്ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഭീകരവാദ സംഘടനയാണ്. മറ്റ് രണ്ട് ഭീകരവാദ സംഘടനകള്‍ കൂടി ഇവര്‍ക്കൊപ്പം ലയിക്കുന്നതോടെ തെഹ്രിക് ഇ താലിബാന്‍ കൂടുതല്‍ കരുത്താര്‍ജിക്കുമോയെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
https://www.facebook.com/Malayalivartha























