നാഗാലാണ്ടിലെ ഭീകരാക്രമണത്തില്‍ എട്ട് സൈനികര്‍ മരിച്ചു

നാഗാലാണ്ടില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ മരിച്ചു. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. നാലു സൈനികരെ കാണാതായിട്ടുണ്ട്. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. നിരവധി ഭീകരര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. 18 ജവാന്മാര്‍ അടങ്ങുന്ന സംഘം ട്രക്കില്‍ ജലം സംഭരിക്കാന്‍ പോകുന്നവഴി ഒളിഞ്ഞിരുന്ന ഭീകരര്‍ ആക്രമിക്കുകയായിരുന്നു. മൂന്ന് സൈനികര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അഞ്ച് സൈനികര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. ഇതില്‍ ആറ് സൈനികരെ പരക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാല് സൈനികരെ കാണാതായിട്ടുണ്ട്. സൈനികര്‍ ശക്തമായി തിരിച്ചടിച്ചു, ഒരു ഭീകരന്‍ മരിക്കുകയും നിരവധി ഭീകരര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























