അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി! തിരിച്ചെത്തായതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച്ച! 17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തിയത് മരത്തിൽ തൂങ്ങിയാടുന്ന നിലയിൽ...

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
17 ഉം 15 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് ലോണി പ്രവാര ഗ്രാമത്തില്‍ കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളും ഞായറാഴ്ച രാവിലെ വീട് വിട്ടിരുന്നു.
എന്നാല്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാംഗഡ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ലോണി പ്രവാര ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നെന്ന് എ.എസ്.പി (ഗ്രാമീണ) അശോക് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അന്വേഷണം നടന്നുവരികയാണെന്നും എ.എസ്.പി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha