ജാഗ്രതയോടെ ഇന്ത്യ... അല്‍ഖ്വൊയ്ദയുടെ പുതിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരും; സന്ദേശം അക്വിസ് തലവന്‍ അസിം ഉമ്മറിന്റേത്

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖ്വൊയ്ദ (അല്‍ഖ്വൊയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് AQIS) പോസ്റ്റു ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരും പരാമര്‍ശിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് അല്‍ഖ്വൊയ്ദ മോഡിയുടെ പേര് പരാമര്‍ശിക്കുന്ന ഒരു സന്ദേശം പുറത്തുവിടുന്നത്.
ദ ഡസ്റ്റ് വില്‍ നെവര്‍ സെറ്റില്‍ ഡൗണ്‍ എന്ന പേരില്‍ മെയ് രണ്ടിന് പുറത്തുവിട്ട വീഡിയോയിലാണ് മോഡിയുടെ പേരും പരാമര്‍ശിക്കുന്നത്. AQIS തലവന്‍ അസിം ഉമറിന്റേതാണ് സന്ദേശം. ലോകബാങ്ക് ഐഎംഎഫ് നയങ്ങളിലൂടെയും ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും ചാര്‍ലി ഹെബ്‌ദോയുടെ എഴുത്തിലൂടെയും മുഫ്തികളുടെ പ്രസംഗങ്ങളിലൂടെയും നരേന്ദ്രമോഡിയുടെ വാക്കുകളിലൂടെയും മുസ്ലീങ്ങള്‍ക്കെതിരെ ഒരു യുദ്ധം നടന്നു വരികയാണ്, എന്നാണ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതേകുറിച്ചുളള വിശകലനങ്ങള്‍ നടത്തിവരികയാണ്. അവിജിത്ത് റോയി അടക്കം നാല് ബ്ലോഗര്‍മാരെ വധിച്ചതിന്റെ ഉത്തരവാദിത്വവും അക്വിസ് ഏറ്റെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























