സ്വകാര്യ ബസ് മറിഞ്ഞ് തീകത്തി 21 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

പാലത്തിലിടിച്ചു മറിഞ്ഞ സ്വകാര്യബസ് കത്തി 21 പേര്‍ വെന്തുമരിച്ചു. പന്ന കടുവ സങ്കേതത്തിനടുത്തായി പന്ഥാവ് വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടം. ഛത്തേര്‍പുര്‍ ജില്ലയില്‍ നിന്നു സത്‌ന ജില്ലയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 21 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ബസിനുള്ളില്‍ നിന്നു പുറത്തെടുത്തതായി എസ്.പി. ഐ.പി.ആര്‍ജേറിയ പറഞ്ഞു.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. പാലത്തില്‍ ഇടിച്ചു മറിഞ്ഞ ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീകത്തിയത്. 15 അടി താഴ്ചയിലേക്കു പതിച്ച ബസ് പൂര്‍ണമായി കത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടുലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























