Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

മനസ്സ് പറയുന്നതുപോലെ ജീവിക്കും! ചിട്ടകള്‍ക്ക് വിപരീതമായിരുന്ന എസ് പി ബിയുടെ ജീവിത രീതികൾ

25 SEPTEMBER 2020 07:46 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ ചിട്ടകള്‍ക്ക് വിപരീതമായിരുന്നു എസ് പി ബിയുടെ രീതികൾ. ശാസ്ത്രീയ സംഗീതം പേടിക്കാതെ തന്നെ അദ്ദേഹം ശങ്കാരാഭരണത്തിലെ ഗാനങ്ങള്‍ പാടാൻ കഴിഞ്ഞു. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും.

സാധാരണ ഗായകര്‍ ചെയ്യുന്നതിന് നേർ വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ചര്യകൾ. തണുത്ത ഭക്ഷണം കഴിക്കാന്‍ പാടില്ല, ഷുഗുര്‍ കൂടുതല്‍ ഉള്ളത് തൊണ്ടക്ക് പ്രശ്നമാവും, ഇടക്കിടെ ചൂടുവെള്ളം കുടിക്കണം എന്നൊക്കെ ചില ഗായകർ പിന്തുടർന്നുപോകുന്ന ചര്യകൾ ആണ്. എന്നാല്‍ അദ്ദേഹത്തിന് അത്തരത്തിലുള്ള യാതൊരു ചിട്ടകളും ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ഭക്ഷിക്കുക, പരമാവധി ജീവിതം ആസ്വദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മറ്റു പല കലാകാരന്മാരില്‍നിന്നു വ്യത്യസ്തമായി, ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും കാര്‍ക്കശ്യങ്ങളുമില്ല. അദ്ദേഹം കഴിഞ്ഞയിടെ പറഞ്ഞു. ' 'എനിക്കു ചിട്ടകളൊന്നുമില്ല. മനസ്സ് പറയുന്നതുപോലെ ജീവിക്കുമെന്ന്.

സാധാരണ ഗായകര്‍ വേണ്ടെന്നു വയ്ക്കുന്ന സദ്യ, ചിക്കന്‍, ഐസ്‌ക്രീം, തണുത്ത ഭക്ഷണം, കോളകള്‍, തൈര്... തുടങ്ങിയവയോടൊന്നും എസ്‌പിബി ഒഴിവാക്കിയില്ല. ഒന്നാംതരം പുകവലിക്കാരനായിരുന്നു വര്‍ഷങ്ങളോളം. ടോയ്‌ലറ്റ് സീറ്റില്‍ പോലും പുകച്ചിരുന്ന ഒരാള്‍. ആ നില തുടര്‍ന്നാല്‍ അധികനാള്‍ ജീവിച്ചിരിക്കില്ല എന്ന സ്ഥിതി വന്നപ്പോള്‍ പല ശീലങ്ങളോടും വിടപറയുകയായിരുന്നു. വല്ലപ്പോളും മദ്യപിക്കാറുണ്ടെന്നതും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. എന്നാല്‍ റെക്കോര്‍ഡിങ്ങിനെ തലേന്ന് ഒരു പരിപാടിക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. പറഞ്ഞ സമയത്ത് തന്നെ സ്റ്റുഡിയോവില്‍ എത്തണമെന്നുള്ളത് എസ്‌പിബിക്ക് നിര്‍ബന്ധമായിരുന്നു.

വോക്കല്‍ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് സര്‍ജറി, ഒട്ടേറെ മരുന്നുകള്‍... എന്നിട്ടും എസ്‌പി. തളർന്നില്ല. ഓരോ വയസ്സുകൂടുമ്ബോഴും ആ ശബ്ദത്തിന് മാധുര്യം കൂടുന്നുകയായിരുന്നു.. തനിക്കു ശമശീര്‍ഷനെന്നു വിശേഷിപ്പിക്കാവുന്ന യേശുദാസിന്റെ കാലുകള്‍ പരസ്യമായി കഴുകി പാദുകപൂജ ചെയ്യുകയുണ്ടായി ഒരിക്കല്‍ അദ്ദേഹം... കഴിഞ്ഞയിടെ സിംഗപ്പൂര്‍ പ്രോഗ്രാമിനിടയിലും പതിനായിരക്കണക്കായ കാണികളെ സാക്ഷിനിര്‍ത്തി അദ്ദേഹം യേശുദാസിന്റെ കാല്‍തൊട്ടു വന്ദിച്ചു. 'സംഗീതത്തിന്റെ സന്നിധി' എന്ന് യേശുദാസിനെ വിശേഷിപ്പിച്ചു.

എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച്‌ ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്‌ച രാവിലെ സത്യം തീ‌യേ‌റ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുള‌ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേ‌റ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്‌തംബര്‍ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ അപ്പോഴും വെന്റിലേ‌റ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (52 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (58 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends