രാംദേവിന്റെ വിവാദ മരുന്നിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിലക്ക്

ദിവ്യ ഔഷധമായി രാം ദേവ് അവതരിപ്പിച്ച മരുന്നിന്റെ പേരുമാറ്റിയില്ലെങ്കില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ആണ്‍കുട്ടി ജനിക്കുമെന്ന് ഉറപ്പുവരുത്താനല്ല, കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പാക്കാനുള്ളതാണ് മരുന്നാണ് ഇതെന്നാണ് രാംദേവ് പറഞ്ഞത്. മരുന്നിന്റെ പേര് മാറ്റുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ രാംദേവ് പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. ദിവ്യ പുത്ര ജീവക് ബീജ് എന്ന പേരാണ് മരുന്നിനെ വിവാദത്തിലാക്കിയത്.
മരുന്നിന്റെ പേര് ആശയക്കുഴപ്പമുണ്ടാക്കുന്നെങ്കില്‍ അത് മാറ്റാം. ഇതിന് പുതിയ അപേക്ഷ നല്‍കും. അംഗീകരിച്ചാല്‍ പുതിയ പേരില്‍ മരുന്നിറക്കുമെന്നാണ് രാംദേവിന്റെ നിലപാട്.
രാംദേവിന്റെ ദിവ്യ ഫാര്‍മസി എന്ന മരുന്നുകമ്പനി പുറത്തിറക്കിയതാണ് പുത്രജീവക് ബീജ്. മരുന്നിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രാംദേവ് രംഗത്തെത്തിയത്.
\'പുത്രജീവക് ബീജ്\' എന്ന മരുന്ന് നിരോധിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























