വാഹനാപകടം: വിധികേള്‍ക്കവേ സല്‍മാന് നെഞ്ചുവേദന അനുഭവപ്പെട്ടു, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അപ്രതീക്ഷിതമായാണ് സല്‍മാന് ഈ വിധി കോടതി പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ളൊരു വിധിയായിരിക്കും കിട്ടാന്‍ പോവുക എന്ന് സല്‍മാന്‍ വിച്ചാരിച്ചില്ല. വിധി കേള്‍ക്കവേ സല്‍മാന്‍ ഖാന് നെഞ്ചുവേദന അനുഭവപ്പെട്ടു. കോടതി മുറിയ്ക്കുള്ളില്‍ വിധികേട്ടു നില്‍ക്കവേ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സല്‍മാന്‍ ഖാന്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ജെ. ജെ ആശുപത്രിയിലേയ്ക്ക് മാറ്റി. അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന വിധി വന്ന ശേഷമാണ് സല്‍മാന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടത്. വിധിയെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ജയിലിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കവേ ആണ് സല്‍മാന്റെ ആരോഗ്യസ്ഥിതി മോശമായത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം സല്‍മാനെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക് മാറ്റും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























