കാണ്‍പുരില്‍ എസ്‌ഐയുടെ രാജിക്കത്ത് വാട്ട്‌സ് ആപ്പിലൂടെ

കാണ്‍പുരില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജിക്കത്ത് നല്കിയത് വാട്ട്‌സ് ആപ്പിലൂടെ. രാജ്യത്താദ്യമായാണു ഇത്തരമൊരു രാജി റിപ്പോര്‍ട്ട് ചെയ്യുന്നത്. റാസുലാബാദ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിനോദ്കുമാറാണ് ഇത്തരമൊരു രാജിക്കത്ത് നല്‍കിയത്. പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്കാണ് ഇയാള്‍ രാജിക്കത്തയച്ചത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനം മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്നാണു വിശദീകരിച്ചിരിക്കുന്നത്.
കാണ്‍പുര്‍ മേഖലാ ഐജിയുടെ പിആര്‍ഒയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. വാട്‌സ് ആപ്പ് വഴി രാജിക്കത്ത് ലഭിച്ചത് ഉന്നത അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ പരാതി വേഗത്തില്‍ സ്വീകരിക്കാന്‍ ഐജി അശുതോഷ് രണ്ടാഴ്ച്ച മുമ്പാണ് വാട്‌സ് ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























