ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദാവൂദ് എവിടെയാണെന്നറിയില്ലെന്നായിരുന്നു ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിതാഭായ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന ഇന്ത്യയുടെ മുന്‍ നിലപാടിനെതിരാണ് മന്ത്രിയുടെ പ്രസ്താവനയെന്നു കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.ഇതേ തുടര്‍ന്നാണു വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്‌ടെന്ന് സര്‍ക്കാരിനുറപ്പുണ്ട്. പാക്കിസ്ഥാനില്‍ എവിടെയാണെന്നതു സംബന്ദിച്ച വിവരം ഇന്ത്യയുടെ പക്കലുണ്ടെന്നും എന്നാല്‍ പാക് ഏജന്‍സികള്‍ സഹകരിക്കാത്തതാണ് ദാവൂദിനെ പിടികൂടാന്‍ കഴിയാത്തതിനു കാരണമെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























