വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം

2002ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. വെള്ളിയാഴ്ച വരെയാണ് ജാമ്യം. സല്‍മാന്‍ ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ ഹാജരായി.
കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി. ഡബ്‌ള്യു. ദേശ്പാണ്ഡെയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷ വിധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























