പശ്ചിമ ബംഗാളില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിര്‍മാണശാല പൂര്‍ണമായും നശിച്ചു. സമീപത്തെ അഞ്ചോളം വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബോംബുകള്‍ നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപടകമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ സ്‌ഫോടനമായിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയുടെ മറവില്‍ ബോംബുകളും നിര്‍മിച്ചിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസില്‍ അറിയിച്ചിരുന്നുവെങ്കിലും അവര്‍ ചെവികൊണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് നിര്‍മാണശാലയുടെ മുതലാളി രഞ്ജന്‍ മെയ്തി ഒളിവില്‍ പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























