ആരാണ് അദാനി

അനുനിമിഷം വളരുന്ന വമ്പന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ അതാണ് അദാനി. അംബാനി പോലെ നോക്കിനില്‍ക്കെത്തന്നെയാണ് അദാനി ഗ്രൂപ്പിന്റെയും വളര്‍ച്ച. ഒടുവില്‍ വിഴിഞ്ഞവും അദാനി ഗ്രൂപ്പിന്റെ കൈകളില്‍ എത്തുകയാണ്. 1988 ല്‍ ഗൗതം അദാനി ഉല്‍പ്പന്ന വ്യാപാരത്തിനായി തുടങ്ങിയ കമ്പനി.
തുറമുഖ നിര്‍മ്മാണം നടത്തിപ്പ്, ഉല്‍പ്പന്ന വ്യാപാരം, ഊര്‍ജ്ജോല്‍പ്പാദനം, ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഗുജറാത്തിലെ മൂന്ദ്ര തുറമുഖം നിര്‍മ്മിച്ചു പ്രവര്‍ത്തിച്ചു വരുന്നു. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ കീഴിലുള്ള ഏറ്റവും വലിയ തുറമുഖമാണു മൂന്ദ്ര.
2011 ല്‍ ഓസ്‌ട്രേലിയയിലെ ആബട്ട് പോയിന്റ് തുറമുഖത്തിന്റെ നടത്തിപ്പു ചുമതല സ്വന്തമാക്കി
സിംഗപ്പൂരിലെ വില്‍മറുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കുന്നതാണു ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിലുള്ള ഭക്ഷ്യഎണ്ണകള്‍
2009 ല്‍ ഇന്തൊനേഷ്യയില്‍ 18 കോടി ടണ്‍ കല്‍ക്കരിശേഖരമുള്ള ബുണ്‍യു ഖനി വാങ്ങി
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണു ഗ്രൂപ്പിന്റെ പ്രധാന കമ്പനി. രാജ്യത്തു കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതില്‍ 60 ശതമാനവും അദാനി എന്റര്‍പ്രൈസസ് വഴിയാണ്. രാജ്യത്തെ പ്രമുഖ ഊര്‍ജ്ജോല്‍പ്പാദകരാണ് അദാനി പവര്‍ലിമിറ്റഡ്.
അദാനി തുറമുഖങ്ങള്‍
അദാനി സ്‌പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് ഇന്ത്യയില്‍ നടത്തുന്ന തുറമുഖങ്ങള്‍
മുന്ദ്ര, കണ്ടല ബള്‍ക്ക് ടെര്‍മിനല്‍, ദാഹെജ്, ഹസിര, ഗോവ, എന്നോര്‍, വൈസാഗ് കോള്‍ ടെര്‍മിനല്‍( വിശാഖപട്ടണം) ധംറ, അവസാനം വിഴിഞ്ഞവും ആ പട്ടികയില്‍ ഇടം നേടി. പദ്ധതിയില്‍ ആകെ 2254 കോടി മുടക്കുമെന്നാണ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























