രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് മണിക്കൂറുകള്‍ക്കുള്ളില്‍ 35,000 ഫോളോവേഴ്‌സ്

മോഡിക്കുപിന്നാലെ ട്വിറ്ററില്‍ തരംഗമാകാന്‍ രാഹുലും. രണ്ടുമാസത്തെ രഹസ്യവാസത്തിനു ശേഷം മടങ്ങിയെത്തിയ യുവനേതാവ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരുപോലെ തിളങ്ങിയ രാഹുല്‍, ഇപ്പോള്‍ സമൂഹമാധ്യമത്തിലും തരംഗമാകുന്നു. ട്വിറ്ററില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 35,000ത്തിലധികം ഫോളോവേഴ്‌സാണ് \'ഓഫീസ് ഓഫ് ആര്‍ജി\' അക്കൗണ്ടിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആരംഭിച്ച രാഹുലിന്റെ അക്കൗണ്ടിന്, വ്യാഴാഴ്ച ട്വിറ്ററിന്റെ വേരിഫിക്കേഷനും ലഭിച്ചു. മൂന്നു ട്വീറ്റുകളാണ് ഇതുവരെ പോസ്റ്റ് ചെയ്തതെങ്കിലും ഓരോ മിനിറ്റിലും ഫോളോവേഴ്‌സിന്റെ എണ്ണം കൂടിവരികയാണ്.എംപിയും എഐസിസി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിയുടെ എല്ലാ പരിപാടികളുടെയും വിശദവിവരങ്ങള്‍ ഇനി \'ഓഫീസ് ഓഫ് ആര്‍ജി\'യിലൂടെ അറിയാം. മെയ് 12ാം തീയതി, തെലുങ്കാനയിലെ അദിലാബാദ് ജില്ലയിലൂടെയുള്ള രാഹുലിന്റെ പദയാത്രയെ കുറിച്ചാണ് ആദ്യത്തെ ട്വീറ്റ്. അമേഠിയിലെ മെഗാ ഫുഡ് പാര്‍ക്ക് പ്രശ്‌നത്തെ കുറിച്ച് വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ചപ്പോള്‍, രാഹുല്‍ഗാന്ധിക്ക് സജീവമായ ഒരു പ്രൊഫൈല്‍ പോലുമില്ലായിരുന്നു എന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 മില്യണ്‍ ഫോളോവേഴ്‌സും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് 4.3 മില്യണ്‍ ഫോളോവേഴ്‌സുമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























