സല്‍മാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യം നേടുന്നതിങ്ങനെ

പണവും നല്ല വക്കീലും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്നൊരു ചൊല്ല് പഴമക്കാര്‍ പറയാറുണ്ട്. കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍, നടന്‍ സല്‍മാന്‍ഖാന് ഇടക്കാലജാമ്യം ലഭിച്ചതും ഈ പണത്തിന്റെ ശക്തികൊണ്ടാണ്. മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വെയാണ് താരത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍. കക്ഷികളെ അനായാസം നിയമക്കുരുക്കില്‍ നിന്നും പുറത്തുകൊണ്ടുവരാനുള്ള അസാമാന്യ പാടവമുള്ള ഇദ്ദേഹം, കോര്‍പ്പറേറ്റുകളുടെയും സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട വക്കീലാണ്.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വെ, മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ്. ഒരു ദിവസം 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഹരീഷ് സാല്‍വെയുടെ ഫീസ്. ഇതുകൂടാതെ ഒപ്പമുള്ള മറ്റ് അഭിഭാഷകരുടെ ഫീസും ഓഫീസിലെ കമ്പ്യൂട്ടര്‍ മുതല്‍ സ്‌റ്റെനോഗ്രാഫറിന്റെ വരെ ചിലവും കക്ഷികള്‍ വേറെ നല്‍കണം. സല്‍മാന്‍ഖാന് ഇതുവരെ 15 കോടിയോളം രൂപ ചിലവായി എന്നാണ് റിപ്പോര്‍ട്ട്.
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്, രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം മുംബൈ ഹൈക്കോടതി അനുവദിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച, സെഷന്‍സ് കോടതിയുടെ തടവുശിക്ഷ താത്കാലികമായി മരവിപ്പിച്ചു കൊണ്ട് ബോംബെ ഹൈക്കോടതി താരത്തിനു ജാമ്യം അനുവദിച്ചു. അപകടസമയത്ത് സല്‍മാനോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തത് ദുരൂഹമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
2012ല്‍ ടെലിക്കോം കമ്പനിയായ വോഡാഫോണിന്, സര്‍ക്കാരിനെതിരെ 1,1000 കോടിയുടെ നികുതി കേസ് വിജയിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സാല്‍വെയാണ്. റിലയന്‍സ് ഗ്യാസ് തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടിയും അദ്ദേഹം രംഗത്തുവന്നിരുന്നു. ഫീസിനത്തില്‍ മാത്രം 15 കോടിയോളമാണ് അന്നു മുകേഷ് അംബാനിക്ക് ചിലവായത്. കേരളത്തിനു വേണ്ടി മുല്ലപ്പെരിയാര്‍ കേസിലും 2012ലെ ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പ്പു കേസില്‍ നാവികര്‍ക്കു വേണ്ടിയും സാല്‍വെ ഹാജരായിരുന്നു. എന്നാല്‍ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്ന് അദ്ദേഹം കേസില്‍ നിന്നു പിന്മാറുകയും ചെയ്തു.
കക്ഷികളുടെ സാമ്പത്തിക നിലനോക്കിയാണ് സാല്‍വെ പ്രതിഫലം വാങ്ങുന്നതെന്ന് ഓഫീസിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പൂജ്യം മുതല്‍ അനന്തത വരെ തുകയുടെ വലിപ്പം പോകാറുണ്ടെന്നും അവര്‍ പറയുന്നു. സുപ്രീം കോടതിയിലും മറ്റു വിവിധ ഹൈക്കോടതികളിലും സേവനം അനുഷ്ഠിച്ചുവരുന്ന സാല്‍വെ, വാണിജ്യവിഷയങ്ങള്‍, നികുതിവ്യാപാര സംബന്ധിയായ വിഷയങ്ങള്‍ എന്നിവയാണ് പ്രധാനമായും വാദിക്കുന്നത്. സാല്‍വെയെങ്കില്‍ സല്‍മാന്‍ എന്തിന് പേടിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























