ഇന്ത്യയില്‍ ആദ്യമായി ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നു

രാജ്യത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നു. പഞ്ചാബ് സ്വദേശികളായ സുഖ്പാല്‍ സിങ്കുല്‍ദീപ് കൗര്‍ ദമ്പതികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ എഞ്ച് പെണ്‍കുട്ടികള്‍ പിറന്നത്. ഏഴാം മാസത്തിലാണ് കുല്‍ദീപ് കൗര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുട്ടികള്‍ക്ക് 850 ഗ്രം തൂക്കമുണ്ട്. എന്നാല്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. അതേസമയം കുല്‍ദീപ് അപകട നില തരണം ചെയ്തു.
വിഷമം പിടിച്ച കേസ് ആയതിനാല്‍ കുല്‍ദീപിനെ അഡ്മിറ്റ് ചെയ്യാന്‍ പല ആശുപത്രികളും തയ്യാറായില്ല. കുല്‍ദീപിന്റെ നില ഗുതരമായിരുന്നു. ഒടുവില്‍ ബൂച്ചോ പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രി കുല്‍ദീപിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
അതേസമയം അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയെങ്കിലും നാലു കുട്ടികളെ കണ്ടെത്താനേ സാധിച്ചിരുന്നൊള്ളു. കുല്‍ദീപിന്റെ മൂന്നാമത്തെ പ്രസവമാണിത്. ദമ്പതികള്‍ക്ക് ഏഴും നാലും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. ഇവരെ സഹായിക്കാനായി ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളടെ പിതാവ് സുഖ്പാല്‍ സിങ് കര്‍ഷകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























