അരുണാചലില്‍ മഞ്ഞുമല ഇടിഞ്ഞു മലയാളി ജവാന്‍ മരിച്ചു

അരുണാചല്‍പ്രദേശില്‍ മഞ്ഞുമല ഇടിഞ്ഞുവീണു മലയാളി ജവാന്‍ മരിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് കുന്നുമ്മ നാല്‍പതില്‍ച്ചിറ വീട്ടില്‍ പരേതനായ ഭാസുരന്റെ മകന്‍ എന്‍.ബി. സുരേഷാ(36)ണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ബി.എസ്.എഫില്‍ ഗ്രഫ് വിഭാഗത്തില്‍ ജെ.സി.ബി. ഓപ്പറേറ്ററായിരുന്നു ഇദ്ദേഹം.
മഞ്ഞുമല ഇടിഞ്ഞുവീണ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സുരേഷ് നിയന്ത്രിച്ചിരുന്ന ജെ.സി.ബിക്കു മുകളിലേക്കു മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു.
സുരേഷ് ഒന്നരമാസം മുമ്പ് അവധിക്ക് നാട്ടില്‍വന്നു മടങ്ങിയതായിരുന്നു . മൃതദേഹം നാളെ നാട്ടിലെത്തിക്കും. അച്ഛന്‍ ഭാസുരനും സൈനികനായിരുന്നു. അമ്മ: ലീലാമണി. ഭാര്യ: ആശ. മകന്‍: ആഷിഖ് (അമ്പാടിനാല്).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























