ബോളിവുഡ് സിനിമയ്ക്ക് ഗാനം രചിച്ച് മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ബോളിവുഡ് ചിത്രത്തിന് ഗാനം രചിച്ചു. \'സെയിനബ് എ സെലിബ്രേഷന്‍ ഒഫ് ഹ്യുമാനിറ്റി\' എന്ന ബോളിവുഡ് ചിത്രത്തിനാണ് സിബല്‍ ഗാനമെഴുതിയത്.
2013ലെ മുസാഫര്‍നഗര്‍ കലാപത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിനായാണ് സിബല്‍ ഗാനങ്ങള്‍ രചിച്ചത്. ചിത്രത്തിലെ അഞ്ച് ഗാനങ്ങളാണ് മുന്‍ മന്ത്രി എഴുതിയത്. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ പ്രണവ് സിങ് പറഞ്ഞു.
തിരക്കഥയിലെ രംഗങ്ങള്‍ക്കും അവസ്ഥകള്‍ക്കും അനുസൃതമായാണ് താന്‍ ഗാനങ്ങള്‍ രചിച്ചതെന്ന് കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിലേക്ക് ഒരു ഐറ്റം ഗാനം എഴുതുന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നെന്നും എന്നാല്‍ അത്തരം ഗാനമില്ലതെ ഒരു സിനിമയും ഓടില്ലെന്നുമാണ് കപില്‍ സിബല്‍ പറയുന്നത്. പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























